നഗരത്തിൽ കനത്ത മഴ;ഹൊസൂർ റോഡിൽ ഗതാഗതക്കുരുക്ക്;വാഹനങ്ങൾ കാത്തു കിടക്കുന്നത് മണിക്കൂറുകൾ.

ബെംഗളൂരു : നഗരത്തിലെ കനത്ത മഴയും ഗതാഗതക്കുരുക്കും തുടരുന്നു.

ഇന്ന് വൈകുന്നേരത്തോടെ തുടങ്ങിയ മഴ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെളളം ഉയരുന്നതിനും ഗതാഗതക്കുരുക്കിനും കാരണമായി.

ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്ര തടാകം കരകവിഞ്ഞതോടെ റോഡ് പുഴക്ക് സമാനമായി, ചെറുവാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, വലിയ വാഹനങ്ങൾക്ക് മാത്രമേ യാത്ര സാധ്യമാക്കുന്നുണ്ടായിരുന്നുള്ളൂ.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഹൊസൂർ ദിശയിലേക്ക് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു, വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിട്ടു.

അതേ സമയം ഹെബ്ബഗൊഡിക്ക് സമീപം റോഡിൽ വെളളം കയറിയതിനാൽ ഹൊസൂരിൽ നിന്ന് സിറ്റി ദിശയിലേക്ക് വൻ ഗതാഗത കുരുക്ക് ഉണ്ടായി, വാഹനങ്ങൾ ബൊമ്മ സാന്ദ്ര, ചന്ദാപുര മേൽപാലങ്ങൾക്ക് മുകളിൽ കുടുങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts