നഗരത്തിൽ കനത്ത മഴ;ഹൊസൂർ റോഡിൽ ഗതാഗതക്കുരുക്ക്;വാഹനങ്ങൾ കാത്തു കിടക്കുന്നത് മണിക്കൂറുകൾ.

ബെംഗളൂരു : നഗരത്തിലെ കനത്ത മഴയും ഗതാഗതക്കുരുക്കും തുടരുന്നു. ഇന്ന് വൈകുന്നേരത്തോടെ തുടങ്ങിയ മഴ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെളളം ഉയരുന്നതിനും ഗതാഗതക്കുരുക്കിനും കാരണമായി. ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്ര തടാകം കരകവിഞ്ഞതോടെ റോഡ് പുഴക്ക് സമാനമായി, ചെറുവാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, വലിയ വാഹനങ്ങൾക്ക് മാത്രമേ യാത്ര സാധ്യമാക്കുന്നുണ്ടായിരുന്നുള്ളൂ. ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഹൊസൂർ ദിശയിലേക്ക് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു, വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിട്ടു. അതേ സമയം ഹെബ്ബഗൊഡിക്ക് സമീപം റോഡിൽ വെളളം കയറിയതിനാൽ ഹൊസൂരിൽ നിന്ന് സിറ്റി ദിശയിലേക്ക് വൻ…

Read More

കുടിവെള്ള വിതരണം മുടങ്ങും 

ബെംഗളൂരു: അതിരൂക്ഷ മഴയിൽ ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും. കാവേരി നദിയിൽ നിന്നാണ് ബെംഗളൂരു നഗരത്തിനു വേണ്ട കുടിവെള്ളം നിലവിൽ ശേഖരിക്കുന്നത്. കുടിവെള്ളം ശേഖരിക്കുന്ന പമ്പിങ് സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാലാണ് ഈ പ്രതിസന്ധിയെന്ന് അധികൃതർ അറിയിച്ചു. നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥലം സന്ദർശിക്കും. ബെംഗളൂരു വാട്ടർ സപ്ലേ ആൻഡ് സീവേജ് ബോർഡിൻ്റെ പമ്പിങ് സ്റ്റേഷനാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. കാവേരി നദിയിൽ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മാണ്ഡ്യയിലെ ടികെ ഹള്ളി വാട്ടർ സപ്ലേ യൂണിറ്റ് വഴി പമ്പ് ചെയ്യുന്നത്.…

Read More

നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം;വിശദ വിവരങ്ങൾ…

ബെംഗളൂരു : കോവിഡ് ഭീഷണി ഒരു വിധം കുറഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന ഓണമാണ് ഈ വർഷത്തേത്. നാട്ടിൽ പോകാൻ കഴിയാത്തവർക്കും ഓണസദ്യ താമസ സ്ഥലത്ത് പാകം ചെയ്യാൻ കഴിയാത്തവർക്കും അറിയാത്തവർക്കും വലിയ ഒരു അനുഗ്രഹമാണ് വിവിധ മലയാളി ഭക്ഷണ ശാലകൾ നടത്തുന്ന ഓണസദ്യകൾ… ഇതുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു, ഭക്ഷണശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പ് വരുത്തുക. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-ഓണസദ്യ നടത്തുന്ന തീയതി-വില- ബന്ധപ്പെടേണ്ട നമ്പർ എന്നിവ ക്രമത്തിൽ. Channadandra-Angels Kitchen-08.09.2022-369-Only Parcel-8123241787 Chellikere-Malabar Hut-08.09.2022-399-6364344110 Bidadi-Wonderla-08.09.2022-399- HSR…

Read More

നാളെ 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം, മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ മലയോരപ്രദേശങ്ങളിൽ ലഭിച്ച ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ…

Read More

മടിവാളേശ്വര മഠാധിപതി ജീവനൊടുക്കി, അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

ബെംഗളൂരു: മഡിവാളേശ്വര മഠാധിപതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ബെലഗാവി നെഹിനഹാല മഠത്തിലെ സ്വാമി ബസവ സിദ്ദലിംഗയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പ്രചരിച്ചിരുന്നു. ബസവസിദ്ദലിംഗ ഉള്‍പ്പെടെ ചുരുക്കം ചില സ്വാമിമാരുടെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള…

Read More

ജീവിച്ചത് ഭിക്ഷയെടുത്ത്, മരിച്ചപ്പോൾ അക്കൗണ്ടിൽ 70 ലക്ഷം

death

ലക്‌നൗ: ജോലി ചെയ്തത് തൂപ്പുകാരനായി, ഉപജീവനം നടത്തിയത് ഭിക്ഷയെടുത്ത്. എന്നാല്‍ മരിച്ചത് ധനികനായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ തൂപ്പുകാരനായി ജോലി ചെയ്തിരുന്ന ധീരജ് ആണ് ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ച സമയത്ത് അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 70 ലക്ഷം രൂപയാണ്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ധീരജിന് ആശുപത്രിയില്‍ തൂപ്പുജോലി ലഭിക്കുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു തുകപോലും പിന്‍വലിച്ചില്ലെന്നതാണ് വിചിത്രമായ കാര്യം. ധീരജ് ഒരിക്കല്‍പോലും അയാളുടെ അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും പിന്‍വലിച്ചില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. അയാള്‍ക്ക്…

Read More

നടൻ സുരേഷ് ഗോപി പേരിൽ മാറ്റം വരുത്തി 

സ്വന്തം പേരിൽ പുതിയ മാറ്റങ്ങളുമായി നടൻ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷിൽ ‘Suresh gopi’ എന്നത് ‘Suressh gopi’ എന്നാക്കി നടൻ മാറ്റി. എസ് എന്നൊരു അക്ഷരമാണ് അധികമായി ചേർത്തിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേര് മാറ്റിയിട്ടുണ്ട്. ന്യൂമറിക്കൽ പ്രകാരം നേരത്തെയും പല താരങ്ങളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Read More

പെൺകുട്ടികളെ എത്തിച്ചു നൽകിയില്ല, തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ചെന്നൈ: വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ ഭാസ്കരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്ന വിരുഗമ്പാക്കം സ്വദേശി ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്കരന്റെ മൃതദേഹമാണ് ശനിയാഴ്ച കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ…

Read More

കുരുതിക്കളങ്ങളായി നഗരത്തിലെ ഹൈവേകൾ

ബെംഗളൂരു: കർണാടകയിൽ അപകടങ്ങൾ പതിവായിരിക്കുന്നു. യാദ്ഗിറിൽ ആഗസ്റ്റ് 5 ന് വാഹനാപകടത്തിൽ ആറു പേർ മരിച്ചു, ഓഗസ്റ്റ് 25 ന് തുംകുരുവിൽ ഒമ്പത് പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു, സെപ്റ്റംബർ 1 ന് വിജയപുരയിലുണ്ടായ വാഹനാപകടത്തിൽ നവജാതശിശുവും അമ്മയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മരണങ്ങളുടെ എണ്ണം ദൈർഘ്യമേറിയതാണ്, എന്നാൽ അപകടങ്ങൾ കുറയ്ക്കുന്നതിന് ഗ്രൗണ്ടിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ഗതാഗത വകുപ്പിന്റെ വിഭാഗമായ റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, 2015ൽ 44,011 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് 2021ൽ 34,647 ആയി കുറഞ്ഞു,…

Read More

മഴ വെള്ളക്കെട്ടിൽ വീണ് യുവാവ്; രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് സെക്യുരിറ്റി ഗാർഡ്‌സ് (വീഡിയോ)

ബെംഗളൂരു: ഇന്നലെ പെയ്ത മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ യാത്രയ്ക്ക് ബുദ്ധിമുട്ടി സാദാരണക്കാർ. ബെംഗളൂരുവിലെ മാറത്തഹള്ളി-സിൽക്ക് ബോർഡ് ജംഗ്ഷൻ റോഡിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ നടക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഒരാളെ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ (സെക്യൂരിറ്റി ഗാർഡ്‌സ്) രക്ഷപ്പെടുത്തി. റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങിയതോടെ അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചട്ടുണ്ട്. #WATCH | Karnataka: A man was rescued by local security guards after he was stuck on a waterlogged road near…

Read More
Click Here to Follow Us