മടിവാളേശ്വര മഠാധിപതി ജീവനൊടുക്കി, അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

ബെംഗളൂരു: മഡിവാളേശ്വര മഠാധിപതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ബെലഗാവി നെഹിനഹാല മഠത്തിലെ സ്വാമി ബസവ സിദ്ദലിംഗയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പ്രചരിച്ചിരുന്നു. ബസവസിദ്ദലിംഗ ഉള്‍പ്പെടെ ചുരുക്കം ചില സ്വാമിമാരുടെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള…

Read More