ഈന്തപ്പഴമെടുക്കാൻ കുനിഞ്ഞ 45-കാരൻ ക്ഷേത്രോത്സവത്തിനിടെ രഥത്തിനടിയിൽപ്പെട്ട് മരിച്ചു

ബെംഗളൂരു: ധാർവാഡിലെ മജ്ജിഗുഡ്ഡയിൽ ക്ഷേത്രോത്സവത്തിനിടെ രഥത്തിനടിയിൽപ്പെട്ട് 45-കാരൻ മരിച്ചു.

ഹല്ലിക്കേരി സ്വദേശിയായ ബാബുസാബ് മകാസി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിക്കുന്ന രഥത്തിൽനിന്ന് ഈന്തപ്പഴം വിതരണംചെയ്യുന്ന ചടങ്ങുണ്ട്.

ഈ ചടങ്ങിനിടെ നിലത്തുവീണ ഈന്തപ്പഴമെടുക്കാൻ കുനിഞ്ഞതായിരുന്നു ബാബുസാബ് മകാസി. ഇതിനിടെ അബദ്ധത്തിൽ രഥത്തിനടിയിലേക്ക് വീഴുകയായിരുന്നു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

തലയിലൂടെ രഥത്തിന്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ബാബുസാബിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂറുകണക്കിനു വിശ്വാസികൾചേർന്ന് വലിച്ചാണ് രഥം എഴുന്നള്ളത്ത് നടക്കുന്നത്. ഒട്ടേറെ വിശ്വാസികൾ വെള്ളിയാഴ്ചനടന്ന ചടങ്ങിലും പങ്കെടുത്തിരുന്നു.

എന്നാൽ ചടങ്ങിനുമുന്നോടിയായി മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിൽ അന്നിഗേരി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts