ഗ്യാസ് സിലിണ്ടറിനെ പൂജിച്ച് ഡി.കെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് പോളിംഗിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ തരംഗമായി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ പൂജ.

ഗ്യാസ് സിലിണ്ടറിന് മുന്നിൽ പൂജ നടത്തിയിരിക്കുകയാണ് ശിവകുമാർ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്.

വോട്ടർമാരെ വിലക്കയറ്റത്തെ കുറിച്ച് ഓർമിപ്പിക്കാൻ വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പൂജകളുമായി ശിവകുമാർ രംഗത്തെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു പൂജ. സിലിണ്ടർ ഒരു മേശയുടെ മേൽ വെച്ച്, ഒന്ന് അലങ്കരിച്ചിട്ടുണ്ട്. തേങ്ങയും, വാഴപ്പഴവും, ഉൾപ്പെടെയുള്ള പഴങ്ങളും ഇതിനൊപ്പം വെച്ചിട്ടുണ്ട്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ശിവകുമാർ സിലിണ്ടറിന് ആരതി ഉഴിയുന്നതും, പ്രാർത്ഥിക്കുന്നതും പിന്നീട് കാണാൻ സാധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞത്, വോട്ട് ചെയ്യുന്നതിന് മുമ്പ് സിലിണ്ടർ നോക്കാനാണ്. അത് തന്നെ പിന്തുടരാനാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത്. പോളിംഗ് ബൂത്തിന് നൂറ് കിലോമീറ്റർ അകലെ സിലിണ്ടറുകൾ സ്ഥാപിച്ച്‌ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും ശിവകുമാർ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

അതേസമയം വലിയ ശുഭാപ്തി പ്രതീക്ഷയിലാണ് കോൺഗ്രസ്‌. വിലക്കയറ്റവും, തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന പ്രതീക്ഷയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts