ജീവിച്ചത് ഭിക്ഷയെടുത്ത്, മരിച്ചപ്പോൾ അക്കൗണ്ടിൽ 70 ലക്ഷം

death

ലക്‌നൗ: ജോലി ചെയ്തത് തൂപ്പുകാരനായി, ഉപജീവനം നടത്തിയത് ഭിക്ഷയെടുത്ത്. എന്നാല്‍ മരിച്ചത് ധനികനായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ തൂപ്പുകാരനായി ജോലി ചെയ്തിരുന്ന ധീരജ് ആണ് ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്.

മരിച്ച സമയത്ത് അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 70 ലക്ഷം രൂപയാണ്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ധീരജിന് ആശുപത്രിയില്‍ തൂപ്പുജോലി ലഭിക്കുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു തുകപോലും പിന്‍വലിച്ചില്ലെന്നതാണ് വിചിത്രമായ കാര്യം.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ധീരജ് ഒരിക്കല്‍പോലും അയാളുടെ അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും പിന്‍വലിച്ചില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. അയാള്‍ക്ക് പണം ആവശ്യമാണെങ്കില്‍ സുഹൃത്തുക്കളോടും നാട്ടുകാരോടും വാങ്ങുകയാണ് പതിവ്. മരണസമയത്ത് അയാളുടെ അക്കൗണ്ടില്‍ 70 ലക്ഷം രൂപയോളമുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

ധീരജിന്റെ അക്കൗണ്ടിലെ പണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കൈയിലെ പണം നഷ്ടമാകുമെന്ന് കരുതിയാണ് അയാള്‍ വിവാഹം പോലും കഴിക്കാതിരുന്നതെന്നും എല്ലാവര്‍ഷവും ആദായനികുതി റിട്ടേണ്‍ ചെയ്യുമെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts