ആൾക്കൂട്ട ആക്രമണത്തിൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം.

20 പേരടങ്ങിയ സംഘമാണ് നടനെ ആക്രമിച്ചത്.

ആക്രമണത്തില്‍ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്.

അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെയാണ് സംഭവം.

ആക്രമണത്തെക്കുറിച്ച്‌ വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം പുറത്തുവിട്ടിട്ടുണ്ട്.

തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി.

കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച്‌ ഞാൻ ആയാളോട് ചോദിച്ചു.

കുറച്ച്‌ സമയത്തിന് ശേഷം ഒരു സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘം എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവർ തകർത്തു.

കാറിനെ വീണ്ടും കേടുപാട് വരുത്തി. വല്ലാത്തൊരു ദുരനുഭവമായിരുന്നു അത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

പോലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നല്‍കിയതെന്ന് ചേതൻ ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts