പാലത്തിൽ നിന്നു താഴേക്ക് വീണ് കുട്ടിയുൾപ്പെടെ തീർഥാടകരായ നാലുപേർ മരിച്ചു

ബെംഗളൂരു : ഹാവേരിയിലെ റാണെബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡിലെ പാലത്തിൽ നിന്ന് താഴേക്ക് വീണ് നാലുപേർ മരിച്ചു.

ആറുപേർക്ക് പരിക്കേറ്റു. ഹാവേരി ജില്ലയിലെ അശ്വിനി നഗർ സ്വദേശികളായ സുരേഷ് (48), ഐശ്വര്യ (22), ചേതന (ഏഴ്), പ്രമീള(28) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരിൽ രണ്ടുപേരെ റാണെബെന്നൂർ ആശുപത്രിയിലും നാലുപേരെ വിദഗ്ധചികിത്സയ്ക്കായി ദാവണഗെരെയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഹാവേരിയിൽനിന്ന് തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്ന മൂന്ന് കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.

റാണെബെന്നൂരിലെ ഹലഗേരി പാലത്തിലായിരുന്നു അപകടം. കാർ പാലത്തിൽനിന്ന്‌ താഴെ സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു.

മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രമീള ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30-നായിരുന്നു അപകടം.

റാണിബെന്നൂർ ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts