ലാപ് ടോപ്പിൽ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം 

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.

നാമക്കല്‍ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്.

അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്.

കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു.

മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്.

അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts