സ്‌പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് വീണ്ടും നീട്ടും : ചില ട്രെയിനിൽ അധിക കോച്ചും അനുവദിക്കാൻ തീരുമാനിച്ച് റെയില്‍വേ

ബെംഗളൂരു: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും.

താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

അതേസമയം കെഎസ്ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി ചെന്നൈ എഗ്മൂര്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകളില്‍ എസി എക്കണോമി കോച്ചും അനുവദിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts