തക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.

Read More

പിആർആർ പദ്ധതി ; കർഷകാരുമായി ഉപമുഖ്യമന്ത്രിയുടെ കൂടി കാഴ്ച 31 ന് 

ബെംഗളൂരു: പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുള്ള കർഷകരുമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ ജൂലൈ 31 ന് പരിഹാര യോഗം നടത്തും. അംബേദ്കർ വീഥിയിലെ പാലസ് റോഡിലുള്ള ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് യോഗം തുടങ്ങും. കർഷകർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ അറിയിക്കണമെന്ന് ഡിവൈസിഎമ്മിന്റെ ഓഫീസ് അറിയിച്ചു.

Read More

2022 നെ അപേക്ഷിച്ച് ഈ വർഷം കർഷക ആത്മഹത്യകൾ കുറഞ്ഞതായി കൃഷി മന്ത്രി 

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർഷക ആത്മഹത്യകൾ ഈ വർഷം കുറഞ്ഞതായി കൃഷിമന്ത്രി പറഞ്ഞു. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 216 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്  ശിവമോഗയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞു. ഈ വർഷം അത് 96 ആണ്. “ഓരോ കർഷകന്റെയും ജീവൻ വിലപ്പെട്ടതാണ്. ആരും ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഈ വർഷം ഇത് വർധിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. അത് സത്യമല്ല.”

Read More

കാപ്പി ചെടികൾ നേരത്തെ പൂത്തു; ആശങ്കയിലായി കർഷകർ

ബെംഗളൂരു: കുടകിലെ എസ്റ്റേറ്റുകളിലുടനീളം മിപ്പോൾ പൂത്തുനിൽക്കുന്ന കാപ്പി ചെടികളിൽ നിന്ന് ഉയർന്നുവരുന്ന മധുരഗന്ധത്താൽ നിറഞ്ഞ് നിൽക്കുകയാണ്. പൂക്കളുടെ മണവും കാഴ്‌ചയും കാഴ്ചക്കാർക്ക് ആശ്വാസമേകുമ്പോൾ, കാപ്പി കർഷകർക്ക് ഇത് ആശങ്കയുടെ സൂചനയാണ്. പൂക്കാലത്തിന് രണ്ട് മാസം മുമ്പ് ചെടികൾ പൂവിട്ടതിനാൽ ജില്ലയിലുടനീളമുള്ള നിരവധി കർഷകർ കാപ്പി പറിക്കുന്ന ജോലികൾ നിർത്താൻ നിർബന്ധിതരായി. സാധാരണയായി ജനുവരിയിൽ ആരംഭിച്ച് മാർച്ചിന് മുമ്പാണ് കാപ്പി പറിക്കുന്ന സീസൺ. എന്നിരുന്നാലും, നവംബറിലെ ചുഴലിക്കാറ്റ് മഴ കാപ്പി പാകമാകുന്ന പ്രക്രിയയെ മുന്നോട്ട് നയിക്കുകയും ഡിസംബറിൽ കാപ്പി എടുക്കൽ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും…

Read More

കന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം അനുവദിക്കും

ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു. ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000…

Read More

കന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം ലഭിക്കും

ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു. ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000…

Read More

ആഗസ്റ്റ് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ 

ബെംഗളൂരു: കർഷകത്തൊഴിലാളികളുടെ ക്ഷേമം അവഗണിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ആഗസ്റ്റ് ഒന്നിന് എല്ലാ ജില്ലകളിലും കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ഫോറം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിലുള്ള ഉറപ്പായ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക മുതൽ ഗ്രാമീണ ഉൾപ്രദേശങ്ങളിൽ വർഗീയ സംഘർഷത്തിന്റെ “വിഷം” പടർത്തുന്ന ഗോസംരക്ഷണ ബ്രിഗേഡുകൾക്കും മറ്റ് ഗ്രൂപ്പുകൾക്കും കർശനമായ നിരോധനം വരെ 28 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. 11.86 കോടി കർഷകരേക്കാൾ 14.45 കോടി കർഷകത്തൊഴിലാളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെടുകയും അനൗപചാരിക…

Read More

കാർഷിക ക്ഷീരോൽപ്പന്നങ്ങൾക്ക് നികുതി ചുമത്താൻ പദ്ധതി; പ്രതിഷേധത്തിനൊരുങ്ങി കർഷകർ 

ബെംഗളൂരു: പാൽ ഉൽപന്നങ്ങളായ ലസ്സി, തൈര്, പനീർ, മോർ എന്നിവയ്ക്കും കാർഷിക ഉപകരണങ്ങൾക്കും നികുതി ചുമത്താനുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെ കർണാടകയിലെ കർഷകർ ശക്തമായി പ്രതിഷേധത്തിനൊരുങ്ങുന്നു റേസിങ്ങിനും ചൂതാട്ടത്തിനുമുള്ള നികുതി വർധിപ്പിക്കാത്ത സർക്കാർ കർഷകരെയും പാൽ ഉത്പാദകരെയുമാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സംസ്ഥാന കരിമ്പ് ഉൽപാദക അസോസിയേഷൻ പ്രസിഡന്റ് കുറുബുർ ശാന്തകുമാർ ശനിയാഴ്ച പറഞ്ഞു. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും ഇപ്പോൾ ക്ഷീരോൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തിയും ജലസേചന പമ്പുകൾക്കും സ്പ്രേയറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കൂടാതെ ഉൽപന്നങ്ങളുടെ വില, വിളനാശം, ഉൽപ്പാദനച്ചെലവിലെ…

Read More

കർണാടകയിലുടനീളം രാസവള ക്ഷാമം; പരാതിപ്പെട്ട് കർഷകർ 

ബെംഗളൂരു: ഖാരിഫ് സീസണായതോടെ കർണാടകയിലുടനീളം വിതയാരംഭിച്ചു അതുകൊണ്ടുതന്നെ വളങ്ങൾ ഏറ്റവും ആവശ്യമുള്ള സമയമാണിത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള കർഷകർ തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ഈ നിർണായക സമായത്ത് കടുത്ത ക്ഷാമം നേരിടുന്നതായും വളങ്ങളുടെ കരിഞ്ചന്തയുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ വളങ്ങൾക്ക് ഡിമാൻഡ് ഏറ്റവും കൂടുതലാണ്, സാധനങ്ങളുടെ അഭാവമോ, അശാസ്ത്രീയമായ വ്യാപാരികളുടെ പൂഴ്ത്തിവയ്പ്പോ മൂലമോ ഉണ്ടാകുന്ന ക്ഷാമം കാർഷികോൽപ്പാദനത്തിൽ വലിയ കുറവിന് കാരണമാകും. വ്യാപാരികൾ യഥാർത്ഥ വിലയേക്കാൾ കൂടുതലാണ് വളങ്ങൾക്ക് ഈടാക്കുന്നതെന്നും പാവപ്പെട്ട കർഷകർക്ക് താങ്ങാനാകുന്നതിലും കൂടുതലാണ് വിലയെന്നും കർഷക നേതാവ് രമേഷ് ഹൂഗർ…

Read More

പഞ്ചാബിൽ കർഷക നേതാക്കൾ വീട്ടുതടങ്കലിൽ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തുന്നത്. മോദിയുടെ നേതൃത്വത്തില്‍ റാലിയുള്‍പ്പടെയുള്ള പരിപാടികള്‍ പഞ്ചാബില്‍ ബി.ജെ.പി നേതൃത്വം ഒരുക്കിയിട്ടുണ്ട്. എന്നാൽ മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പഞ്ചാബിൽ സുരക്ഷയുടെ ഭാഗമായി ജലന്ധറിൽ പൊലീസ് വിന്യാസവും കൂട്ടിയിട്ടുണ്ട്. ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ വീണ്ടും പ്രതിഷേധം ശക്തമാക്കാൻ…

Read More
Click Here to Follow Us