ക​ർ​ണാ​ട​ക മാ​ങ്ങ​യ്ക്ക് ആ​ന്ധ്ര​യി​ൽ വി​ല​ക്ക്; ദുരിതം പേറി ക​ർ​ഷ​ക​ർ

ബെംഗളൂരു : കർണാടക മാങ്ങയ്ക്ക് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ വി​ല​ക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായി കർഷകർ. മാ​ങ്ങ സീ​സ​ണി​ലെ തന്നെ വിലക്കിൽ വലിയ പ്രതിസന്ധിയിലാണ് നിരവധി കുടുംബങ്ങൾ.

വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് ആ​ന്ധ്ര​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു. ‘പെ​ട്ടെ​ന്നു​ള്ള​തും ഏ​ക​പ​ക്ഷീ​യ​വു​മാ​യ നി​യ​ന്ത്ര​ണം’ ക​ർ​ണാ​ട​ക​യി​ലെ മാ​മ്പ​ഴ ക​ർ​ഷ​ക​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ക​ത്തി​ൽ വ്യകത്മാക്കി.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

കൂടുതൽ അ​ള​വി​ൽ തോ​താ​പു​രി മാ​ങ്ങ കൃ​ഷി ചെ​യ്യു​ന്ന​വ​ർ പ​ഴം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് പ്രധാനമായും ആശ്രയിച്ചിരുന്നത് ചി​റ്റൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള സം​സ്ക​ര​ണ യൂ​നി​റ്റു​ക​ളെയായിരുന്നു. എന്നാൽ വിലക്കിന് പിന്നാലെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. അതെസമയം നിലവിലുള്ള വിലക്കിന് വേഗത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts