പഹൽഗാമിൽ ഭീകരരിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻനഷ്ടമായി; ‘ആദിൽ ഹുസൈനിൻ്റെ’ ഭാര്യ ഇനി സർക്കാർ ജോലിയിൽ

ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപെട്ട സയിദ് ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി.

ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മ​നോജ് സിൻഹയാണ് ആദിലിൻ്റെ ഭാര്യക്ക് നിയമന ഉത്തരവ് നൽകിയത്. ഗവർണർ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്.

അനന്താനാഗിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലാണ് അനിയമനം. ആദിലിൻ്റെ കുടുംബത്തിന് കശ്മീർ ഭരണകൂടം നേരത്തെ തന്നെ സാമ്പത്തികസഹായം ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജോലിയിലേയ്ക്കുള്ള നിയമന ഉത്തരവ് നൽകിയത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

രക്തസാക്ഷി സയീദ് ആദിൽ ഹുസൈനിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് ഗവർണർ മടങ്ങിയത്. ആദിലിൻ്റെ രക്ത സാക്ഷിത്വത്തിൽ രാജ്യത്തിന് മുഴുവൻ അഭിമാനമുമുണ്ടെന്ന് ഗവർണർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ മേഖലയിലെ കുതിരക്കാരനായ ആദിൽ ഭീകരരിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി സഞ്ചാരികളെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
[masterslider id="10"]

Related posts