ബെംഗളൂരു : ബൈക്ക് ടാക്സി നിരോധിക്കാനുള്ള കർണാടക സർക്കാറിന്‍റെ തീരുമാനം അംഗീകരിച്ച് ഹൈകോടതി. വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനത്തിനായി കാത്ത് നിൽക്കുകയിരുന്നു. തീരുമാനം കോടതി ശരിവെച്ച സാഹചര്യത്തിൽ ജൂൺ16 മുതൽ ബൈക്ക് ടാക്സി ഓടില്ല. നിരോധന ഉത്തരവിനെതിരെ കർണാടകയിലെ പ്രധാനപ്പെട്ട ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ബൈക്ക് ടാക്സികൾ സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം മുൻനിർത്തി മുന്നേ, ഗതാഗത വകുപ്പ് ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ചിരുന്നു. വ്യക്തമായ പെർമിറ്റോടുകൂടി വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി…
Read MoreDay: 14 June 2025
പഹൽഗാമിൽ ഭീകരരിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻനഷ്ടമായി; ‘ആദിൽ ഹുസൈനിൻ്റെ’ ഭാര്യ ഇനി സർക്കാർ ജോലിയിൽ
ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപെട്ട സയിദ് ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ആദിലിൻ്റെ ഭാര്യക്ക് നിയമന ഉത്തരവ് നൽകിയത്. ഗവർണർ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. അനന്താനാഗിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലാണ് അനിയമനം. ആദിലിൻ്റെ കുടുംബത്തിന് കശ്മീർ ഭരണകൂടം നേരത്തെ തന്നെ സാമ്പത്തികസഹായം ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജോലിയിലേയ്ക്കുള്ള നിയമന ഉത്തരവ് നൽകിയത്. രക്തസാക്ഷി സയീദ് ആദിൽ ഹുസൈനിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് ഗവർണർ മടങ്ങിയത്. ആദിലിൻ്റെ രക്ത സാക്ഷിത്വത്തിൽ രാജ്യത്തിന്…
Read Moreകർണാടക മാങ്ങയ്ക്ക് ആന്ധ്രയിൽ വിലക്ക്; ദുരിതം പേറി കർഷകർ
ബെംഗളൂരു : കർണാടക മാങ്ങയ്ക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായി കർഷകർ. മാങ്ങ സീസണിലെ തന്നെ വിലക്കിൽ വലിയ പ്രതിസന്ധിയിലാണ് നിരവധി കുടുംബങ്ങൾ. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ നിയന്ത്രണം’ കർണാടകയിലെ മാമ്പഴ കർഷകർക്ക്, പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കത്തിൽ വ്യകത്മാക്കി. കൂടുതൽ അളവിൽ തോതാപുരി മാങ്ങ കൃഷി ചെയ്യുന്നവർ പഴം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ചിറ്റൂർ ആസ്ഥാനമായുള്ള…
Read Moreകർണാടകയിൽ കനത്ത മഴ; വിവിധ ഇടങ്ങളിൽ മൂന്ന് മരണം,10 ജില്ലകളിൽ റെഡ് അലർട്ട്
ബെംഗളൂരു : കർണാടകയുടെ പല ഭാഗങ്ങളിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രത നിർദേശത്തിനൊപ്പം, ഭാഗികമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ എന്നിങ്ങനെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക്…
Read Moreദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്. തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു
Read Moreക്ലിനിക്കിൽനിന്ന് കുത്തിവെപ്പെടുത്ത ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു;
ബെംഗളൂരു : കാലിന് വീക്കം വന്നതിനെത്തുടർന്ന് രാമനഗരയിലെ ക്ലിനിക്കിൽനിന്ന് കുത്തിവെപ്പെടുത്ത ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുഞ്ഞിനെ കുത്തിവെച്ചത് വ്യാജഡോക്ടറാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. കർണാടകത്തിലെ രാമനഗരയിലാണ് സംഭവം. രാമനഗരയിലെ ബലഗേരിയിൽ ക്ലിനിക്ക് നടത്തിവന്ന മോത്തിനഗർ സ്വദേശി മുഹമ്മദ് സൈഫുള്ളയെയാണ് രാമനഗര പോലീസ് അറസ്റ്റുചെയ്തത്. ചാമുണ്ഡേശ്വരി ലേ ഔട്ട് സ്വദേശി ശിവരാജുവിന്റെ മകൾ ശരണ്യയാണ് മരിച്ചത്. ലൈസൻസില്ലാതെയാണ് ക്ലിനിക്ക് നടത്തിയത്
Read More108 ആംബുലൻസ്; ഇനി മുതൽ സർവീസ് നടത്തുക ആരോഗ്യവകുപ്പ് നേരിട്ട്
ബെംഗളൂരു : സംസ്ഥാനത്ത് അടിയന്തര ആരോഗ്യ സേവനങ്ങൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ 108 ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ ആരോഗ്യവകുപ്പിൻ്റെ നേരിട്ടുള്ള മാനേജ്മെന്റിന് കീഴിൽ. ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാർ അംഗീകരിച്ചതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. ഈ സംരംഭം സ്വകാര്യ നിയന്ത്രണത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ഇത് വഴി 108 ആംബുലൻസ് സേവനത്തിൻ്റെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കുമെന്നും സംസ്ഥാന ഖജനാവിന് ഏകദേശം 250 കോടി രൂപ ലാഭം ലഭിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. 715 ആംബുലൻസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ സെൻട്രൽ കമാൻഡ് ആൻഡ്…
Read Moreഅഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ സഞ്ചരിച്ചത്. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെടുകയും ബാക്കിയെല്ലാവരും മരിക്കുകയായിരുന്നു.
Read Moreഗർഭിണിയായ പശുവിന്റെ അകിട് മുറിച്ചുമാറ്റി അക്രമികൾ
ബെംഗളൂരു: ചാമരാജ്പേട്ടിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയ സംഭവത്തിന് സമാനമായി ബാഗൽകോട്ട് ജില്ലയിലും സമാനമായ ഒരു സംഭവം നടന്നു. ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കുളഗേരി ക്രോസിലെ ബാരമപ്പ എന്നയാളുടെ പശുവിന്റെ അകിട് ആണ് വെട്ടിമാറ്റി വികൃതമാക്കിയിട്ടുള്ളത്. ഗർഭിണിയായ പശുവിന്റെ അകിട് അക്രമികൾ മുറിച്ചുമാറ്റി. രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പശുവിനെ പ്രാദേശിക ആശുപത്രിയിൽ ചികിത്സിച്ചുവരികയാണ്.
Read Moreബെംഗളൂരുവിലെ ഈ റോഡിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിരോധനം!
ബെംഗളൂരു: കെആർ പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബെന്നിംഗഹള്ളിയിൽ നിന്ന് കസ്തൂരിനഗറിലേക്കുള്ള റെയിൽവേ സമാന്തര റോഡിൽ റെയിൽവേ വകുപ്പ് പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവരികയാണ് . ഈ സാഹചര്യത്തിൽ, ഇന്ന് (ജൂൺ 14) മുതൽ മൂന്ന് മാസത്തേക്ക് (90 ദിവസം) ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. പൊതുജനങ്ങളുടെയും വാഹനമോടിക്കുന്നവരുടെയും താൽപ്പര്യാർത്ഥം ഗതാഗതം വഴിതിരിച്ചുവിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക് ഈസ്റ്റ്) സാഹിൽ ബാഗ്ല പറഞ്ഞു. റോഡ് ഗതാഗതത്തിന് അടച്ചിരിക്കുന്നു ബെന്നിംഗനഹള്ളി (സദാനന്ദനഗർ പാലം) ഭാഗത്തു നിന്ന് ഓൾഡ് മദ്രാസ് റോഡിൽ ചേരുന്ന കൊക്കോ…
Read More