ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ സഞ്ചരിച്ചത്. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെടുകയും ബാക്കിയെല്ലാവരും മരിക്കുകയായിരുന്നു.
Read More