അഹമ്മദാബാദ് വിമാനാപകടം ; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളാണ് ശേഖരിച്ചത്. ലണ്ടനിൽ നഴ്സായി ജോലി ചെയ്‌ത്‌ വരികയായിരുന്ന രഞ്ജിത നാട്ടിൽ വന്ന് മടങ്ങവേയാണ് അപകടം. രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ നാട്ടിൽ ജോലിയിൽ തിരിച്ച് പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത മരണത്തിന് കീഴടങ്ങിയത്. നാളെ വൈകീട്ട് മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.

Read More

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ സഞ്ചരിച്ചത്. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെടുകയും ബാക്കിയെല്ലാവരും മരിക്കുകയായിരുന്നു.

Read More
Click Here to Follow Us