108 ആം​ബു​ല​ൻ​സ്; ഇ​നി മുതൽ സർവീസ് നടത്തുക ആ​രോ​ഗ്യ​വ​കു​പ്പ് നേ​രി​ട്ട്

ബെംഗളൂരു : സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വേഗത്തിലാക്കുകയെന്ന ല​ക്ഷ്യ​ത്തോ​ടെ 108 ആം​ബു​ല​ൻ​സ് സേവനങ്ങൾ ഇനി മുതൽ ആ​രോ​ഗ്യ​വ​കു​പ്പി​ൻ്റെ നേ​രി​ട്ടു​ള്ള മാ​നേ​ജ്മെ​ന്റി​ന് കീ​ഴി​ൽ.

ഇതുമായി ബന്ധപ്പെട്ട നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു. ഈ ​സം​രം​ഭം സ്വ​കാ​ര്യ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ‘എ​ക്സി’​ൽ കുറിച്ചു.

ഇത് വഴി 108 ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ൻ്റെ കാ​ര്യ​ക്ഷ​മ​ത ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ഏ​ക​ദേ​ശം 250 കോ​ടി രൂ​പ ലാഭം ലഭിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

715 ആം​ബു​ല​ൻ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ സ്ഥാ​പി​ക്കും.

‘112 NG-ERSS’ (നെ​ക്സ്റ്റ്-​ജ​ന​റേ​ഷ​ൻ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് സ​പ്പോ​ർ​ട്ട് സി​സ്റ്റം) സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ക്കും.

അതെസമയം എ​ല്ലാ ജി​ല്ല​യി​ലും 108 ആം​ബു​ല​ൻ​സ് ക​ൺ​ട്രോ​ൾ സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്കുന്നതിനൊപ്പം പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ലാ ആ​രോ​ഗ്യ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts