ബെംഗളൂരു : കർണാടകയുടെ പല ഭാഗങ്ങളിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രത നിർദേശത്തിനൊപ്പം, ഭാഗികമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ എന്നിങ്ങനെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ്. കൊപ്പൽ, റായ്ച്ചൂർ, ചിത്രദുർഗ, വിജയനഗർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതെസമയം ഈ മാസം 18 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]