ബൈക്ക് ടാക്സി യുഗം കർണാടകയിൽ അവസാനിക്കുന്നു; ജൂൺ 16ന് ശേഷം സർവീസില്ല; സർക്കാർ വിലക്ക് ശരിവെച്ച് ഹൈകോടതി

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധിക്കാനുള്ള കർണാടക സർക്കാറിന്‍റെ തീരുമാനം അംഗീകരിച്ച് ഹൈകോടതി. വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനത്തിനായി കാത്ത് നിൽക്കുകയിരുന്നു.

തീരുമാനം കോടതി ശരിവെച്ച സാഹചര്യത്തിൽ ജൂൺ16 മുതൽ ബൈക്ക് ടാക്സി ഓടില്ല. നിരോധന ഉത്തരവിനെതിരെ കർണാടകയിലെ പ്രധാനപ്പെട്ട ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ബൈക്ക് ടാക്സികൾ സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം മുൻനിർത്തി മുന്നേ, ഗതാഗത വകുപ്പ് ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ചിരുന്നു.

വ്യക്തമായ പെർമിറ്റോടുകൂടി വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ കഴിയൂ എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്.

ഊബർ മോട്ടോ, റാപ്പിഡോ പോലുള്ള ആപ്പ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ടാക്സി കമ്പനികളെയാണ് നിരോധന ഉത്തരവ് ബാധിക്കുക. പുതിയ ഉത്തരവ് അനുസരിച്ച് ജൂൺ16 നുമുൻപ് ബൈക്ക് ടാക്‌സികൾ നിരത്തിൽ നിന്ന് പൂർണമായി പിൻവലിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts