ആഗസ്റ്റ് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ 

ബെംഗളൂരു: കർഷകത്തൊഴിലാളികളുടെ ക്ഷേമം അവഗണിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ആഗസ്റ്റ് ഒന്നിന് എല്ലാ ജില്ലകളിലും കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ഫോറം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിലുള്ള ഉറപ്പായ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക മുതൽ ഗ്രാമീണ ഉൾപ്രദേശങ്ങളിൽ വർഗീയ സംഘർഷത്തിന്റെ “വിഷം” പടർത്തുന്ന ഗോസംരക്ഷണ ബ്രിഗേഡുകൾക്കും മറ്റ് ഗ്രൂപ്പുകൾക്കും കർശനമായ നിരോധനം വരെ 28 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. 11.86 കോടി കർഷകരേക്കാൾ 14.45 കോടി കർഷകത്തൊഴിലാളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെടുകയും അനൗപചാരിക…

Read More

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നാല് തൊഴിലാളികൾ

ബെംഗളൂരു: നൃപതുംഗ റോഡിലെ സ്വകാര്യ ആശുപത്രി ആർച്ച് അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാവിലെ 6.15 ഓടെ നാല് തൊഴിലാളികൾ കുടുങ്ങി. ഇപ്പോഴും നിർമ്മാണത്തിലുള്ള ആർച്ച് തകർന്നാണ് തൊഴിലാളികൾ അടിയിൽ പെട്ടത് രണ്ട് തൊഴിലാളികളായ ബസവരാജ്, റഫീഖ് സാബ് എന്നിവരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. രാവിലെ ആറരയോടെയാണ് ഫയർ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തിങ്കളാഴ്ചത്തെ മഴയിൽ നിർമാണത്തിലിരുന്ന ആർച്ച് നനഞ്ഞതായി പറയപ്പെടുന്നുണ്ട്. ഹലസുരു ഗേറ്റ് പോലീസ് സ്ഥലത്തെത്തി.

Read More

തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ വേണമെന്ന് പ്രതിഷേധക്കാർ

ബെംഗളൂരൂ: ട്രേഡ് യൂണിയനുകൾ ചൊവ്വാഴ്ച നൽകിയ ദ്വിദിന രാജ്യവ്യാപക സമര ആഹ്വാനത്തിന്റെ ഭാഗമായി വിവിധ തൊഴിലാളി സംഘടനകളിലെ അംഗങ്ങളുടെ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രത്തിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ച തൊഴിലാളികൾ ഡോ.ബി.ആർ.അംബേദ്കർ സർക്കിളിൽ നിന്ന് ക്ലോക്ക് ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുകയാണെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ ബജാൽ ആരോപിച്ചു. കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ചൂട് നേരിടുന്ന തൊഴിലാളികൾക്ക്…

Read More

ഈജിപുര മേൽപ്പാലം പദ്ധതി; തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളമില്ല.

ejipura-flyover-bengaluru

ബെംഗളൂരു: ഈജിപുരയിൽ 2.5 കിലോമീറ്റർ മേൽപ്പാലം പണിയുന്ന സംഘത്തിന്റെ ഭാഗമായ തൊഴിലാളികൾക്ക് കരാറുകാരായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ നിലനിൽപ്പ് ഒരു ചോദ്യമായി മാറി. സിംപ്ലെക്‌സിന് നൽകിയ കരാർ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) റദ്ദാക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ സ്ഥാപനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് നിർത്തിയതായും ആരോപണമുയരുന്നുണ്ട്. ചില തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മറ്റുചിലർ ഇനിയും ശമ്പളം പ്രതീക്ഷിച്ച് അവിടെ താമസിച്ചുവരികയാണ്. ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു) തൊഴിൽ വകുപ്പിനും ബിബിഎംപിക്കും പരാതി…

Read More

തൊഴിലിടത്തെ സമരവും പെരുമാറ്റ ദൂഷ്യവും; ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പറഞ്ഞുവിട്ടു

ബെം​ഗളുരു; ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പറഞ്ഞ് വിട്ടു. തൊഴിൽ സമരങ്ങളുടെ തുടർച്ചയായാണ് അന്വേഷണം നടന്നത്. 66 ജീവനക്കാർക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടന്നത്. കഴിഞ്ഞ വർഷം ഒരു സംഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിന് വഴിവെച്ചിരുന്നു. ഇതിന് ശേഷം കമ്പനി ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു, തുടർന്നാണ് കർശന അന്വേഷണത്തിന് നിർദേശം നൽകിയത്.

Read More

കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

Read More

ജോലിക്ക് കൂലിയില്ല; പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ

ബെം​ഗളുരു; കനത്ത പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ രം​ഗത്ത്. ശമ്പളം ഉൾപ്പെടെയുള്ളവ കിട്ടാക്കനി ആയതോടെയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ ആരോപിയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് കാഷ്വൽ ജീവനക്കാരാണ് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ​ഗ്രാമപഞ്ചായത്തുകളിൽ ആകെ ഏകദേശം 60,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read More

കോവിഡ് കെയർ സെന്ററുകൾ‌ അനവധി,ആരോ​ഗ്യപ്രവർത്തകർ കുറവ്;1700 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് കോർപ്പറേഷൻ.

ബെം​ഗളുരു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ന​ഗരത്തിൽ മുൻ​ഗണന, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ആവശ്യത്തിന് കോവിഡ് കെയർ ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പുതുതായി 1700 പേർക്ക് നിയമനം നൽകുന്നതിനൊപ്പം നിലവിൽ നഗരത്തിലെ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ വിവിധ മെഡിക്കൽകോളേജുകളിൽ 1600 -ഓളം പി.ജി. വിദ്യാർഥികളും ഇന്റേൺഷിപ്പ് ചെയ്യുന്ന 3200 -ഓളം ഡോക്ടർമാരുമുണ്ട്. ഇവരുടെ സഹകരണമുറപ്പാക്കിയാൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ ക്രമീകരിക്കാൻ കഴിയുമെന്നാണ്…

Read More

സുരക്ഷാ ഉപകരണങ്ങളും മതിയായ വേതനവുമില്ല; ജോലിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ആശാവർക്കർമാർ

ബെം​ഗളുരു; വേതനവർധനവില്ലാതെ ജോലി ചെയ്യില്ലെന്ന് ആശാ വർക്കർമാർ, ശമ്പളം വർധിപ്പിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ 42,000-ത്തോളം ആശാ വർക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ, ബോധവത്കരണ പ്രവർത്തനങ്ങളിൽനിന്ന് വെള്ളിയാഴ്ചമുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്ന് കർണാടക രാജ്യസംയുക്ത ആശ കാര്യകർത്യാര സംഘ അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണതേടി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെയും സംഘടന സമീപിച്ചിട്ടുണ്ട്.. ഇന്ന് ലോകം നേരിടുന്ന കോവിഡ് സാഹചര്യത്തിൽ സുത്യർഹമായ സേവനം നടത്തിയിട്ടും അർഹമായ വേതനമോ ആരോഗ്യസുരക്ഷാ ഉപകരണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടന ആരോപിച്ചു. ചുരുങ്ങിയ വേതനം 12,000 രൂപയാക്കണമെന്ന് കാലങ്ങളായി…

Read More

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം കവർന്നു.

ബെം​ഗളുരു; പണം കവർന്നതായി പരാതി, നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളിൽനിന്ന് ടാക്സികാർ ഡ്രൈവറും സുഹൃത്തും ചേർന്ന് പണം കവർന്നതായി പരാതി. ബെം​ഗളുരു ചിക്കബെല്ലാപുരയിൽ ജോലിചെയ്യുന്ന ഏഴംഗ അതിഥിതൊഴിലാളികളാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽനിന്ന് 7,000 രൂപയാണ് ടാക്‌സിഡ്രൈവറും സുഹൃത്തും തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഒഡിഷ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തീവണ്ടി പോകുന്നുണ്ടോ എന്നന്വേഷിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ തീവണ്ടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ സംഘം ബാഗുകളുമായി റെയിൽവേ സ്റ്റേഷനുപുറത്തിറങ്ങി. ഇതിനിടെ ഒരു ടാക്‌സി ഡ്രൈവർ ഇവരെ സമീപിക്കുകയായിരുന്നു. ‍ ‍സുഹൃത്തിനോട് സംസാരിച്ച് നാട്ടിലെത്തികാമെന്ന് വാ​ഗാദാനം…

Read More
Click Here to Follow Us