വെള്ളപ്പൊക്കത്തിന് കാരണമായ അഴുക്കുച്ചാൽ കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജുന്നസാന്ദ്ര പ്രദേശവാസികളുടെ പ്രതിഷേധ മാർച്ച്

ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നിത്യേന വെള്ളപ്പൊക്കത്തിന് കാരണമായ മഴവെള്ള അഴുക്കുചാലിലെ കൈയേറ്റം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും എഎപി സന്നദ്ധപ്രവർത്തകരും ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. ഗ്രീൻ വില്ല ലേഔട്ട്, ജുന്നസാന്ദ്ര, കെപിസിഎൽ ലേഔട്ട്, കസവനഹള്ളി, കൈകൊണ്ടരഹള്ളി, വിപ്രോ ജംക്‌ഷൻ തുടങ്ങി പ്ലക്കാർഡുകളുമേന്തി നാലു കിലോമീറ്ററോളം 200 ഓളം പേർ മാർച്ച് നടത്തി. ആയിരത്തോളം വീടുകളുള്ള രണ്ട് പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളത്തിനടിയിലായ താമസക്കാരെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി അതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  

Read More

കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

Read More
Click Here to Follow Us