ജിൻഡാൽ സ്റ്റീൽ പ്ലാന്റ് ഫാക്ടറിയിലെ വാട്ടർ ടാങ്കിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു.

ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

മഹാദേവന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചതോടെ അടിതെറ്റിയ ഇദ്ദേഹം ടാങ്കിലേക്ക് വീണു.

മഹാദേവനെ രക്ഷിക്കാനാണ് മറ്റുരണ്ടുപേരും ടാങ്കിലേക്ക് ഇറങ്ങിയത്.

പ്ലാന്റിലുണ്ടായിരുന്ന മറ്റുജീവനക്കാരെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ തൊരണഗല്ലു പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts