കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു.

കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്.

കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്.

ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us