സ്കൂളുകളിൽ കന്നഡ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെ ചോദ്യം ചെയ്ത് പത്തുവയസ്സുകാരൻ ഹൈക്കോടതിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്നുള്ള 10 വയസ്സുള്ള ഒരു സ്കൂൾ കുട്ടി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനും ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ കൗൺസിലിനും നോട്ടീസ് നൽകി.

ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തൻ സുരേഷാണ്‌ ബാലാവകാശ പ്രവർത്തകയായ അമ്മ എൻ സുജാതയുടെ സഹായത്തോടെ, 2015ലെ കന്നഡ ഭാഷാ പഠന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്ഇ/ സി എസ് യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കുന്നില്ല എന്ന് ഹർജിയിൽ പ്രതിപാദിച്ചു.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

നിയമത്തിലെ സെക്ഷൻ 3 പ്രകാരം, കർണാടകയിലെ എല്ലാ സ്കൂളുകളും കന്നഡ ഭാഷ ഒരു വിഷയമായി 2015-16 മുതൽ ഒന്നാം ക്ലാസിലും , 2016-17 മുതൽ ഒന്നും രണ്ടും ക്ലാസ്സുകളിലും അവതരിപ്പിക്കുകയും അത് ഘട്ടംഘട്ടമായി പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് നീട്ടുകയും വേണം എന്ന് പറയുന്നു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ഒരു പ്രാദേശിക ഭാഷയെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഭാഷയായി പഠിക്കാൻ കുട്ടികളെ നിർബന്ധിതരാകുന്നത് ആർട്ടിക്കിൾ 14, 19, 21 പ്രകാരമുള്ള അവകാശങ്ങൾ ലംഘിക്കുന്നുവെന്നും വിദ്യാർത്ഥികൾക്ക് ഇത് ഭാരമേല്പിക്കുമെന്നും ഹർജിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts