10 ലക്ഷം രൂപയിലധികം വിലവരുന്ന സൈക്കിളുകളുമായി മോഷ്ട്ടാവ് പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ സഞ്ജയ്നഗർ പോലീസ് സെപ്റ്റംബർ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയിലധികം വിലവരുന്ന 45 സൈക്കിളുകളാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദിവസക്കൂലിക്കാരനായ പ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു സുഹൃത്തിന്റെ സഹായത്തോടെ വിലകൂടിയ സൈക്കിളുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ദൊഡ്ഡബല്ലാപൂർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഇരുവരും സഞ്ജയ് നഗർ, ഹെബ്ബാൽ, മരത്തഹള്ളി, നന്ദിനി ലേഔട്ട് , യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ഹൈഗ്രൗണ്ട്സ് തുടങ്ങി വിവിധ മേഖലകളിൽ വൈകുന്നേരങ്ങളിൽ കറങ്ങിനടന്ന് അവർ മോഷ്ടിക്കാൻ ഉദ്ദേശിച്ച രീതിയിലുള്ള സൈക്കിളുകൾ കണ്ടെത്തുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്തു. ഇരുവരും മറ്റൊരാളുടെ സഹായത്തോടെയാണ് സൈക്കിളുകൾ വിൽക്കുന്നത് എന്നും പോലീസ് പറഞ്ഞു. സൈക്കിളുകൾവിൽക്കുന്നതിന് ഇവരെ സഹായിച്ച വ്യക്തി ഇപ്പോൾ ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts