10 ലക്ഷം രൂപയിലധികം വിലവരുന്ന സൈക്കിളുകളുമായി മോഷ്ട്ടാവ് പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ സഞ്ജയ്നഗർ പോലീസ് സെപ്റ്റംബർ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയിലധികം വിലവരുന്ന 45 സൈക്കിളുകളാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദിവസക്കൂലിക്കാരനായ പ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു സുഹൃത്തിന്റെ സഹായത്തോടെ വിലകൂടിയ സൈക്കിളുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ദൊഡ്ഡബല്ലാപൂർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും സഞ്ജയ് നഗർ, ഹെബ്ബാൽ, മരത്തഹള്ളി, നന്ദിനി ലേഔട്ട് , യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ഹൈഗ്രൗണ്ട്സ് തുടങ്ങി വിവിധ മേഖലകളിൽ…

Read More

പകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.

ബെംഗളൂരു:  പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ  അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി‌ എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…

Read More

ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് 14.5 ലക്ഷം രൂപയ്ക്ക് ദമ്പതികൾക്ക് വിറ്റ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: നവജാത ശിശുവിനെ ബി‌ ബി‌ എം ‌പി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെ രഹസ്യം, പ്രസ്തുത കേസിൽ ഉൾപ്പെട്ട  ഡോക്ടറെ അറസ്റ്റുചെയ്തതോടെ ബെംഗളൂരു പോലീസ് കണ്ടെത്തി. ഡോ. രശ്മി ശശികുമാറിനെ ബംഗളൂരു സൗത്ത് പോലീസ് അറസ്റ്റുചെയ്തതിനെത്തുടർന്ന് ഒരു വർഷം പഴക്കമുള്ള കേസിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. അടുത്തിടെ വരെ ബന്നർഗട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ചാമരാജ്‌പേട്ടിലെ ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രസവ ആശുപത്രിയിൽ നിന്ന് ഡോ. രശ്മി ശശികുമാർ ഒരു ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കായി ഉപദേശം തേടിയ നോർത്ത് കർണാടകയിൽ നിന്നുള്ള ദമ്പതികൾക്കാണ്…

Read More
Click Here to Follow Us