യോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ

ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…

Read More

2000ൽ അധികം കായികതാരങ്ങൾക്കായി നഗരത്തിൽ വൻ വാക്സിനേഷൻ ക്യാമ്പ്.

ബെംഗളൂരു: കർണാടക യുവജന ശാക്തീകരണ കായിക വകുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബെംഗളൂരുവിലെ കായിക താരങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഖ്യാപിച്ചു.  ബി‌ ബി‌ എം‌ പിയും ആരോഗ്യ വകുപ്പും ചേർന്നാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “2,200 കായികതാരങ്ങൾ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, യൂത്ത് എംപവർമെൻറ് ആൻഡ് സ്പോർട്സുമായി ബന്ധപ്പെടുകയോ അതത് കായിക  അസോസിയേഷനുകളുമായോ ബന്ധപ്പെടുകയോ ചെയ്യാം, ” എന്ന് വകുപ്പിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.

Read More

പകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.

ബെംഗളൂരു:  പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ  അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി‌ എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…

Read More
Click Here to Follow Us