ചാർളി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു 

വാഷിങ്ടൺ: വിഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു.

ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാപ്ലിന്റെയും ഭാര്യ ഊന ഒ നെയ്ലിന്റെയും എട്ടുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫൈൻ.

മൂന്നു വയസിൽ തന്നെ ജോസഫൈൻ സിനിമയിൽ എത്തി. ചാപ്ലിനൊപ്പം 1952ലായിരുന്നു അരങ്ങേറ്റം.

  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

പിയർ പവോലോ പസ്സോളിനിയുടെ ദി കാന്റർ ബറി ടെയിൽസ്, ലോറൻസ് ഹാർവി നായകനായി എത്തിയത് എസ്‌കെപ് ടു ഡിസൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ഷാഡോമാൻ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തയായത്. ജോസഫൈൻ മൂന്ന് ആൺമക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: വാണിജ്യ ഗ്യാസ് ക്ഷാമത്തിന് പിന്നാലെ മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us