പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; ബ്ലൂ കോർണർ നോട്ടീസ്? 

ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത.

ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് റിപ്പോർട്ട്.

പീഡന പരാതികള്‍ ഉയർന്നതിന് പിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് കടന്നിരുന്നു.

കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയായിരുന്നു നടപടി.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി.

ലൈംഗിക വിവാദത്തില്‍പ്പെട്ട പ്രജ്വല്‍, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പോലീസ് നിരസിച്ചിരുന്നു.

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസില്‍ ഉള്ളത് ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്.

പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും ദൃശ്യം പകർത്തിയെന്നും ജെഡിഎസ് നേതാവായ യുവതി പറയുന്നു.

ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 3 വർഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

2021 മുതല്‍ പീഡനം തുടരുകയായിരുന്നെന്നും പരാതി നല്‍കാൻ പേടിയായിരുന്നുവെന്നും യുവതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts