യോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ

ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വന്നതിന് ശേഷം വിതരണം വർദ്ധിച്ചുവെന്നും അദ്ദേഹം കേന്ദ്രവുമായി ചർച്ച നടത്തിയെന്നും മന്ത്രിപറഞ്ഞു. “ബെംഗളൂരുവിനെ അതിന്റെ എല്ലാ യോഗ്യതയുള്ള താമസക്കാർക്കും വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ മെട്രോ നഗരമാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന് സുധാകർ പറഞ്ഞു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts