മയക്കുമരുന്ന് കേസ്; പ്രമുഖ നടി അറസ്റ്റിൽ !

ബെംഗളൂരു : നഗരത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ റെയ്‌ഡിൽ കഞ്ചാവ് കൈവശം വെച്ചതിനു കന്നഡ നടിയും മോഡലുമായ സോണിയ അഗർവാളിനെ കസ്റ്റഡിയിലെടുത്തു.

നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൊട്ടു പിന്നാലെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് നടിയെ കസ്റ്റഡിയിലെടുത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്നുമായി നഗരത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഡി.ജെ.പാർട്ടി സംഘാടകനായ വചൻ ചിന്നപ്പ, വ്യവസായി ഭരത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

നൈജീരിയൻ സ്വദേശിയുടെ അറസ്റ്റോടെയാണ് സോണിയ അഗർവാൾ അടക്കമുള്ളവരിലേക്ക് അന്വേഷണം നീണ്ടത്. ഒന്നര ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ബെംഗളൂരു എച്ച്.ബി.ആർ. ലേ ഔട്ടിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സോണിയ അഗർവാൾ, വചൻ ചിന്നപ്പ, ഭരത് എന്നിവരുമായി ഇയാൾ അടുപ്പം പുലർത്തിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.

സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർക്ക് ശേഷം സിനിമ മേഖലയിൽ നിന്നും മയക്കുമരുന്ന് കേസിൽ പിടികൂടുന്ന മൂന്നാമത്തെ നടിയാണിവർ. കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദ് റിങ് റെയ്ഡിൽ നിന്നും എൻ.സി.ബി ഉദ്യോഗസ്ഥർ 21 കോടി രൂപ വിലമതിക്കുന്ന വാൻ കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഇന്നലെ രാവിലെ മൂന്നുപേരുടെയും വസതികളിൽ ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഒരേസമയം മിന്നൽ പരിശോധന നടത്തി.

ഇതിൽ ഡി.ജെ വചൻ ചിന്നപ്പയുടെ വീട്ടിൽ നിന്ന്‌ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സോണിയ അഗർവാളിന്റെ രാജാജി നഗറിലെ വീട്ടിലായിരുന്നു എൻ. സി.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ സമയം നടി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts