നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം.

നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒരു ദിവസത്തെ അവധിക്ക് ശേഷം ദില്ലിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ബാങ്കുകള്‍ വീണ്ടും തുറക്കും.

അതേ സമയം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ യോജിച്ച് പോരാടാന്‍ തീരുമാനിച്ച പ്രതിപക്ഷകക്ഷികള്‍ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒരുമിച്ച് പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

പാര്‍ലമെന്റ് സമ്മേളന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വൈകിട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ വിഷയം എത്രനേരം വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts