മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ശബരിമല സന്നിധാനത്ത് ഇല്ല. നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനരോഹണ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക
വൈകിട്ട് അഞ്ച് മണിക്ക് തന്ത്രികണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ശ്രീകോവില്‍ തുറന്ന് നെയ്‍വിളക്ക് തെളിക്കും. തുടര്‍ന്ന് ആചാരപ്രകാരം ആഴിയിലേക്ക് അഗ്നിപകരുന്നതോട ണണ്ഡലകാലത്തിന് തുടക്കമാകും. പതിനെട്ടാം പടിക്ക് താഴെ ഇരുമുടിയുമായി എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ പടിയിറങ്ങുന്ന മേല്‍ശാന്തി സ്വീകരിച്ച് പതിനെട്ടാം പടി കയറ്റി ശ്രികോവിലിന് മുന്നിലേക്ക് കൊണ്ട് പോകും.
വൈകിട്ട് ആറ്മണിക്ക് ശേഷമായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍ സന്നിധാനത്ത് നടക്കുക. ശബരിമല മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം സന്നിധാനത്തും മാളികപ്പുറം മേല്‍ശാന്തിയുടെ സ്ഥാനാരോഹണം മാളികപ്പുറത്തും നടക്കും. തന്ത്രി കണ്ഠരര് രാജിവരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.
രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ ഇപ്പോഴത്തെ മേല്‍ശാന്തിമാര്‍ പടിയിറങ്ങും. നെയ്യഭിഷേകത്തിന് തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ഒരുദിവസം ഒരുലക്ഷം പേര്‍ക്ക് അന്നദാനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിടുണ്ടെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം നടതുറന്നാല്‍ അന്നംദാനം തുടങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റഎ തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പ്രസാദം കരുതല്‍ ശേഖരമായി ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.