നഴ്സിംഗ് കോളേജിലെ 28 വിദ്യാർത്ഥികൾക്ക് കോവിഡ്; ഇവരിൽ പലരും സമീപകാലത്ത് കേരളത്തിൽ നിന്ന് തിരിച്ചെത്തിയവർ

Covid Karnataka

ബെംഗളൂരു: കെ.ജി.എഫിലെ സ്വകാര്യ കോളേജിൽ മലയാളികളായ 28 നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആൻഡേഴ്‌സൺപേട്ടിലുള്ള കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രണ്ടാം വർഷ വിദ്യാർത്ഥികളായ 15 പേർക്കും ഒന്നാം വർഷ വിദ്യാർഥികളായ 13 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒന്നാം വർഷ ബാച്ചിലെ ഏതാനും വിദ്യാർഥികൾ കുറച്ചു ദിവസംമുമ്പ് നാട്ടിൽ പോയി മടങ്ങിവന്നതായിരുന്നെന്ന് താലൂക്ക് ആരോഗ്യ ഓഫീസർ അറിയിച്ചു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

രോഗ ബാധിതരെ കോലാറിലെ ബി.ജി.എം.എൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നാട്ടിൽ പോയി തിരികെ വന്നവർക്കും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോളേജും ഹോസ്റ്റലും താത്‌കാലികമായി അടച്ചു.

രോഗബാധിതരുമായി സമ്പർക്കത്തിലായവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts