2000ൽ അധികം കായികതാരങ്ങൾക്കായി നഗരത്തിൽ വൻ വാക്സിനേഷൻ ക്യാമ്പ്.

ബെംഗളൂരു: കർണാടക യുവജന ശാക്തീകരണ കായിക വകുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബെംഗളൂരുവിലെ കായിക താരങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഖ്യാപിച്ചു

ബി‌ ബി‌ എം‌ പിയും ആരോഗ്യ വകുപ്പും ചേർന്നാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

“2,200 കായികതാരങ്ങൾ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, യൂത്ത് എംപവർമെൻറ് ആൻഡ് സ്പോർട്സുമായി ബന്ധപ്പെടുകയോ അതത് കായിക  അസോസിയേഷനുകളുമായോ ബന്ധപ്പെടുകയോ ചെയ്യാം, ” എന്ന് വകുപ്പിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts