മുടി വെട്ടാൻ ശ്രമിച്ച ദലിത് സഹോദരങ്ങളെ നാട്ടുകാർ അപമാനിച്ചു;ആത്മഹത്യാശ്രമം നടത്തിയ രണ്ടു പേരും ആശുപത്രിയിൽ.

ബെംഗളൂരു : ലോക്ക്ഡൗണിനെ തുടർന്ന് ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ വീടുകളിൽ മുടി വെട്ടാനെത്തിയ ബാർബർമാരെ സമീപിച്ച് മുടി വെട്ടിത്തരാൻ ആവശ്യപ്പെട്ട ദലിത് യുവാക്കളെ നാട്ടുകാർ അപമാനിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ദളിതരുടെ മുടി വെട്ടില്ലെന്നാക്ഷേപിച്ചാണ് മർദ്ദിച്ചത്.

തുടർന്ന് വിഷം കഴിച്ച സഹോദരങ്ങൾ ആശുപത്രിയിൽ ചികിൽസയിലാണ്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കോപ്പാൾ ഹൊസള്ളി ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ 2 ബാർബർമാർ ഉൾപ്പെടെ 17 പേർക്കെതിരെ പോലീസ് കേസെടുത്തു.

7 പേരെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts