നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദൂരജില്ലകളിൽ നിന്നും എത്തിക്കുന്ന പച്ചക്കറികളുടെ വിലയിലാണ് വർധനയുണ്ടായിരിക്കുന്നത്.

തുടർച്ചയായുള്ള ഇന്ധനവില വർധനയും കോവിഡിനെത്തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറയുന്നു.

മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനത്ത് പച്ചക്കറി ഉത്‌പാദനം കുറയുന്നതും വിലവർധനയ്ക്ക്‌ കാരണമാകുന്നുണ്ട്. വരുംദിവസങ്ങളിലും പച്ചക്കറിവില കുത്തനെ ഉയരുമെന്നാണ് വ്യാപാരികൾ നൽക്കുന്ന സൂചന.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു. വടക്കൻ ജില്ലകളിൽ ഇതിനോടകം ഉത്‌പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനം വാഹനങ്ങൾ മാത്രമേ പച്ചക്കറിയുമായി ഇപ്പോൾ നഗരത്തിലെത്തുന്നുള്ളു എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts