കേരള.പി.സി.സി.അധ്യക്ഷന് അഭിനന്ദനമറിയിച്ച് കർണാടക മലയാളി കോൺഗ്രസ്.

സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉണർവും ആവേശവും നൽകി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തിപകർന്നു പാർട്ടിയെ  അധികാരത്തിലേക്ക്
തിരികെയെത്തിക്കാൻ  കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രെസിഡന്റായി തിരഞ്ഞെടുത്ത  കെ സുധാകരന് കഴിയും .എതിരാളികളിനിന്നു ഒരുപാടു വെല്ലിവിളികൾ നേരിട്ട അദ്ദേഹത്തിന് ഓരോ കോൺഗ്രസ്സ് പ്രവർത്തകനെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുവാൻ കഴിയട്ടെ  എന്ന് ആശംസിക്കുന്നു  .പുതിയ  കെ പി സി സി പ്രെസിഡന്റ്  കെ സുധാകരൻ എം പി ,വർക്കിംഗ് പ്രെസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം പി , പി ടി തോമസ് എം എൽ എ , ടി സിദ്ദിഖ് എം എൽ എ എന്നിവർക്ക് അനുമോദനവും പിൻതുണയും നൽകികൊണ്ട്  കർണാടക മലയാളി കോൺഗ്രസ്സ് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗ് ഉൽഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു . ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ സ്വാഗതവും  ജോമോൻ ജോർജ് നന്ദിയും രേഖപ്പെടുത്തി . കോവിടുമായി ബന്ധപെട്ടു കെ എം സി നടത്തിവരുന്ന സഹായങ്ങൾ തുടരുവാൻ യോഗം തീരുമാനിച്ചു .
വൈസ്പ്രസിഡന്റുമാരായ അരുൺ കുമാർ, സജി ജേക്കബ് , ജനറൽ സെക്രട്ടറി മാരായ വർഗീസ് ചെറിയാൻ ,പ്രേംദാസ്  ,
അഡ്വ .രാജ്‌മോഹൻ,  സിജോ തോമസ് , ജോസ് ലോറെൻസ് ,സിജുവർഗീസ് , നിജോമോൻ , ജോഷി, രാജൻ കിഴുമുറി   , അനൂപ് പുത്തൻവീട്ടിൽ  , ജില്ലാ പ്രസിഡന്റ് ഡാനി ജോൺ   , ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ  , മുഫ് ലിഹ്‌  , ഷാജി ജോർജ് ,ജേക്കബ് മാത്യു , തോമസ് ചെറുവത്തൂർ  , ഉണ്ണികൃഷ്ണൻ , സുധീന്ദ്രൻ  ,
അനിൽ കുമാർ  , മുഹമ്മദ് ഷംജിദ് , പ്രമോദ് കുമാർ , യദു , പോൾസൺ ,ജസ്റ്റിൻ
ജെയിംസ് ,അനീല തോമസ്  , ജെഷ്മ , രാജൻ ദേവസ്സി എന്നിവർ ആശംസകൾ അറിയിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
[masterslider id="10"]

Related posts