11 പേർക്കുകൂടി കുരങ്ങുപനി; രണ്ട് മരണം; ജാഗ്രതയുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു : കർണാടകത്തിൽ കുരുങ്ങുപനി ബാധിച്ച് ഈ വർഷം രണ്ടുപേർ മരിച്ചതിനെത്തുടർന്ന് ജാഗ്രതയുമായി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ യോഗംചേർന്ന് മുൻകരുതൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 11 പേർക്കുകൂടി കുരങ്ങുപനി സ്ഥിരികരിച്ചട്ടുണ്ട്. ശിവമോഗ ജില്ലയിലുള്ളവരാണ് 11 പേരും. ഇതോടെ സംസ്ഥാനത്ത് ആകെ കുരങ്ങുപനി ബാധിച്ചവർ 64 ആയി.

നിലവിൽ ചികിത്സയിലുള്ളവർ 37 പേരാണ്. കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തിൽ ശിവമോഗ, ഉത്തരകന്നഡ, ചിക്കമഗളൂരു ജില്ലകളിൽ പ്രത്യേക പരിശോധനാ ക്യാമ്പുകൾ നടത്തിവരുകയാണ് ആരോഗ്യവകുപ്പ്.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

ജനുവരി എട്ടിന് ശിവമോഗയിലെ ഹൊസനഗർ താലൂക്കിലാണ് ആദ്യ കുരങ്ങുപനി മരണം റിപ്പോർട്ടുചെയ്തത്. 18 വയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞദിവസം ചിക്കമഗളൂരു ശൃംഗേരിസ്വദേശിയായ 79-കാരൻകൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലായത്.

കുടുംബാരോഗ്യക്ഷേമ വകുപ്പ് കമ്മിഷണർ ഡി. രൺദീപ് ശിവമോഗയിൽ ഉത്തരകന്നഡ, ചിക്കമഗളൂരു, ശിവമോഗ ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും

രോഗം റിപ്പോർട്ടുചെയ്തിട്ടുള്ള ജില്ലകളിൽ നിന്ന് ജനുവരി ഒന്നുമുതൽ ആരോഗ്യവകുപ്പ് 2288 സാംപിളുകളാണ് ശേഖരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രജ്വൽ രേവണ്ണ കേസ്: വിശ്വസ്തനായ ഡ്രൈവറിൽ നിന്ന് ശത്രുവിലേക്ക്: പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങൾ ചോർന്നത് ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us