സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ബെംഗളൂരു : കർണാടകത്തിന്റെ വിവിധ ജില്ലകളിൽ ശനിയാഴ്ച ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. താപനില 30 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.

ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, ഉഡുപ്പി, ദക്ഷിണകന്നഡ ജില്ലകളിൽ ഈമാസം 21 വരെ ശക്തമായ മഴലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

  ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശനിയാഴ്ച കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, തുമകൂരു ജില്ലകളിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.

ചിക്കബെല്ലാപുര, ചിത്രദുർഗ, ദാവണഗെരെ, കോലാർ, രാമനഗര, വിജയനഗര ജില്ലകളിൽ അത്ര തീവ്രമല്ലാത്ത മഴലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us