വിവാഹ വേദിയിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ എത്തി വരൻ 

ബെംഗളൂരു: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം.

അതുകൊണ്ട് തന്നെ അന്നേ ദിവസം ഏറ്റവും അവിസ്മരണീയമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്.

ഇതിനായി എത്ര പണം മുടക്കിയും ആളുകള്‍ വിവാഹാഘോഷങ്ങള്‍ വ്യത്യസ്തമാക്കാറുണ്ട്.

ആഡംബര കാറിലുകം കുതിരപ്പുറത്തും ഹെലികോപ്റ്ററിലും വന്നിറങ്ങുന്ന വധുവരന്മാരെ നാം കണ്ടിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബംഗളുരൂവില്‍ ഒരു യുവാവ് തന്റെ വിവാഹത്തിന് വിവാഹ വേദിയിലേക്ക് എത്തിയത് ഏഥറിന്റെ ഇലക്‌ട്രിക്ക് സ്‌കൂട്ടറിലാണ്.

വിവാഹ വേദിയിലേക്കുള്ള വരന്റെ വരവ് ആഘോഷമാക്കി സുഹൃത്തുക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ

സാമൂഹിക മാധ്യമങ്ങളില്‍ വരനെത്തിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് ചുറ്റും നിന്ന് സുഹൃത്തുക്കള്‍ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂ വൈറലാകുന്നത്.

@Peak Bengaluru എന്ന എക്‌സ് അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘വിവാഹത്തില്‍ കുതിരകള്‍ക്ക് പകരം ഏഥര്‍ വരുന്നു, എന്ന് കുറിച്ചുക്കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രം ഇതിനകം ഏതാണ്ട് അമ്പതിനായിരം പേരോളം കണ്ടു.

ഏഥറിന്റെ റിസ്റ്റ സീരിസിലെ ഇവിയിലായിരുന്നു വരന്‍ വിവാഹ വേദിയിലേക്ക് എത്തിയത്.

വാഹനത്തില്‍ പൂക്കളും മറ്റ് തോരണങ്ങളും ചാര്‍ത്തി അലങ്കരിച്ചിരുന്നു.

ഏഥര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന വ്യവസായ ഡിസൈനറായ ദര്‍ശന്‍ പട്ടേലിന്റെ വിവാഹമായിരുന്നു അത്.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

അതേസമയം തങ്ങളുടെ ജീവനക്കാരനായ വരന്‍ റിസ്തയില്‍ ബരാത്ത് പ്രവേശനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ സ്ഥാപനം അത് സാധ്യമാക്കിയെന്നും കുറിച്ച്‌ കൊണ്ട് ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്തയും ഒരു എക്‌സ് പോസ്റ്റ് പങ്കുവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us