‘കുട്ടികളെ പരിപാലിക്കുന്നത് മുഴുവൻ സമയജോലി’; ജീവനാംശത്തുക ഇരട്ടിയാക്കി കോടതി ഉത്തരവ് 

ബെംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ്. മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന്…

Read More

മൈസൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മലപ്പുറം: മൈസൂരു സ്വദേശിയെ തലക്കടിച്ച്‌ പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. മൈസൂരു സ്വദേശിയായ മുബാറകിനെ (46) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2022 മാര്‍ച്ച്‌ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ച്‌ ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയും…

Read More

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടു നൽകാൻ കോടതി ഉത്തരവ് 

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് വിട്ടുനൽകാൻ ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവിട്ടു. ആഭരണങ്ങളുടെമേൽ തമിഴ്‌നാട് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ പേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക സർക്കാരിന് തമിഴ്‌നാട് അഞ്ചുകോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽ നിന്ന് നൽകണമെന്നും നിർദേശിച്ചു. പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച…

Read More

കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച പ്രതിക്ക് 18 വർഷം തടവ് വിധിച്ച് കോടതി

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് കുത്തുകയും  ചെയ്ത പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. പ്രതിയായ നൃത്ത പരിശീലകനെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രീതി കെപി യാണ് 18 വർഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. ശക്തിനഗർ സ്വദേശിയാണ് ശിക്ഷിക്കപ്പെട്ട നൃത്ത പരിശീലകൻ. കാർക്കളയിലെ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനി കാർക്കള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതനുസരിച്ച് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്…

Read More

ബലാത്സംഗക്കേസ്: തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു

ബെംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ തെളിവുകളുടെ അഭാവത്തിൽ മംഗളൂരു ഡി.കെ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതി പ്രകാരം 2019 മാർച്ചിൽ ഉല്ലല പോലീസ് സ്റ്റേഷനിൽ പ്രതി ഇബ്രാറിനെതിരെ കേസെടുത്തിരുന്നു. ഉല്ലല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് മംഗലാപുരം ജില്ലാ സെഷൻസ് കോടതി കേസ് എടുക്കുകയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. വാദം കേട്ട കോടതി ജഡ്ജി മഞ്ജുള ഇട്ടി, ഡി. 19ന് പ്രതികൾക്കെതിരെ കൃത്യമായ…

Read More

ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തി; 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബെംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു ഇവർ യാത്ര ചെയ്തത്. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ…

Read More

പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.

Read More

ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ

ബെംഗളൂരു: ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിന്ടെ പേരിൽ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബെംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരുസ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക്…

Read More

ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ; വാദം നിർത്തി കോടതി 

ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി. രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ കോടതി നടപടികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. 2020ല്‍ കോവിഡ് കാലത്താണ് വീഡിയോ കോണ്‍ഫ്രന്‍സ് മുഖനേ കേസുകള്‍ കേള്‍ക്കാനാരംഭിച്ചത് തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ്‌ അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്. അജ്ഞാത ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ ഉള്ളതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പൊലീസില്‍…

Read More

ലഗേജുകൾ എത്താൻ വൈകി; ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി 

ബെംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ കോടതി പിഴയിട്ടു. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അതിനുള്ള സൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ…

Read More
Click Here to Follow Us