ബെംഗളൂരു : ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുക, ലൈംഗികാതിക്രമ കേസ് എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. 2024 ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ചെയ്‌തു.…
Read MoreTag: Suraj revanna
സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) ജാമ്യഹർജി കോടതി വീണ്ടും തള്ളി. നിലവില്‍ ജൂലൈ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സൂരജ് രേവണ്ണയുള്ളത്. സൂരജ് രേവണ്ണ ഏറെ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. തുടർന്ന്, ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കല്‍ഗുഡ് സ്വദേശിയായ 27കാരൻ നല്‍കിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ…
Read More