ബെംഗളൂരു : ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്.
അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുക, ലൈംഗികാതിക്രമ കേസ് എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രജ്വല് രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ.
തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്.
2024 ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ചെയ്തു. പിന്നീട് ജൂലൈ 22ന് ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് സൂരജ് രേവണ്ണ ജാമ്യത്തിലിങ്ങി.
സൂരജ് രേവണ്ണ സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചാണ് ലൈംഗികാതിക്രമം നേരിട്ടതെന്ന് ഇര പറഞ്ഞു. തൻ്റെ സംഘാടന വൈദഗ്ധ്യത്തിൽ താൽപ്പര്യം തോന്നിയ സൂരജ്
മൊബൈൽ നമ്പർ പങ്കുവെക്കുകയും പ്രണയ ചിഹ്നങ്ങളുള്ള സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ ഇത് നിഷേധിച്ച സാഹചര്യത്തിൽ ക്ഷമാപണം നടത്തുന്നതിനായി സൂരജ് രേവണ്ണയുടെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസിനാസ്പദമായ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.