ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: ചില കോണുകളിൽ നിന്നുള്ള കടുത്ത എതിർപ്പുകൾ നിലനിൽക്കെ, ബെംഗളൂരുവിനടുത്തുള്ള അനേക്കലിലെ സൂര്യനഗറിൽ നിർമ്മിക്കുന്ന അത്യാധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. ഗുജറാത്തിലെ സ്റ്റേഡിയം കഴിഞ്ഞാൽ 80,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും ഇത്. സ്റ്റേഡിയത്തിന്റെ വരവ് പ്രദേശത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വലിയ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു.

കർണാടക ഹൗസിങ് ബോർഡ് (KHB) സ്വന്തം ചെലവിലാണ് ഈ ബൃഹദ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഏകദേശം 900 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണയായി വീട് നിർമ്മാണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാറുള്ള ഹൗസിങ് ബോർഡ്, ഇത്തരം വലിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലേക്ക് കടക്കുന്നത് ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ഈ അന്താരാഷ്ട്ര സ്റ്റേഡിയം ബെംഗളൂരുവിലെ ജനങ്ങൾക്കുള്ള സർക്കാരിന്റെ സമ്മാനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശേഷിപ്പിച്ചു. ബെംഗളൂരുവിന്റെ നാല് കോണുകളിലും ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കണമെന്ന് മുൻ ബംഗളൂരു റൂറൽ എംപി ഡി.കെ. സുരേഷ് ചടങ്ങിൽ ആവശ്യപ്പെട്ടു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

അതേസമയം, സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനെതിരെ പ്രദേശത്തെ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബന്നാർഘട്ട പരിസ്ഥിതി ലോല മേഖലയ്ക്ക് (Eco sensitive zone) ഈ നിർമ്മാണം കടുത്ത ഭീഷണിയാകുമെന്നും, സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ (CEC) ശുപാർശകളുടെ ലംഘനമാണ് ഈ പ്രോജക്റ്റെന്നുമാണ് ഇവരുടെ വാദം.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

സ്റ്റേഡിയത്തിന് തറക്കല്ലിടുന്നതിനൊപ്പം കർണാടക ഹൗസിങ് ബോർഡിന്റെ ‘സൂര്യ ഡിവൈൻ’, ‘സൂര്യ ഷൈൻ’ എന്നീ രണ്ട് ഭവന പദ്ധതികൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഇതിനൊപ്പം ‘നമ്മ ಮನೆ’ (നമ്മുടെ വീട്) കാമ്പെയ്‌നും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നിലവിൽ ഭൂമിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മധ്യവർഗക്കാർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ വിലയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കെഎച്ച്ബി പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വിൽക്കുന്നതിലൂടെ ഏകദേശം 20,000 കോടി രൂപയുടെ വരുമാനമാണ് ഹൗസിങ് ബോർഡ് പ്രതീക്ഷിക്കുന്നത്. ചടങ്ങിനിടെ സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ബാറ്റ് ചെയ്തുകൊണ്ട് തന്റെ ക്രിക്കറ്റ് നൈപുണ്യവും പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts