കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ തേടി പോലീസ് ബെംഗളൂരുവിലേക്ക്

കൊച്ചി : കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രതി ഫാറൂഖിന് വേണ്ടി ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കുറ്റകൃത്യം നടത്തിയ ശനിയാഴ്‌ച തന്നെ പ്രതി കേരളം വിട്ടുവെന്ന് എറണാകുളം നോർത്ത് പോലീസ് കണ്ടെത്തി. ബെംഗളൂരു ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. സ്‌പായിലെ ജോലി അറിയാവുന്ന പ്രതി മെട്രോ നഗരങ്ങളിൽ ജോലി തേടാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. കൂടുതൽ…

Read More

വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ, അന്വേഷണ ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കേസില്‍ ഷിലുമെ എജ്യുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്‌ ആര്‍ ജീവനക്കാരന്‍ ധര്‍മേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോണ്‍ഗ്രസിന്റെ കാലത്തും ബിജെപി…

Read More

സുള്ള്യ കൊലപാതക കേസ് അന്വേഷണം എൻഐഎ യ്ക്ക്

ബെംഗളൂരു: യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസിൽ അന്വേഷണം എൻഐഎക്ക് .ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ മുഴുവൻ കമ്മീഷണറുടെ നിർദേശമുണ്ട്. ജില്ലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ സാഹചര്യത്തിലാണ് നിർദ്ദേശം. ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിൽ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ തുടരും.

Read More

കോലാറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി.

ബെംഗളൂരു : ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം ഭയന്ന് വിഷം കഴിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ തിങ്കളാഴ്ച കോലാറിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ചയാണ് കുടുംബത്തിലെ അഞ്ച് പേരും വിഷം കഴിച്ചത്. പ്രശ്‌നം പരിഹരിക്കാനും കുഞ്ഞിനെ കണ്ടെത്താനുമുള്ള പോലീസുമായി സഹകരിക്കുന്നതിന് പകരം അവർ കടുത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെൻട്രൽ റേഞ്ച്) എം ചന്ദ്രശേഖർ പറഞ്ഞു. പാരാമെഡിക്കൽ വിദ്യാർഥിനിയായ സുമിത (20) 10 ദിവസം മുൻപാണ് പ്രസവിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അവൾ കുട്ടിയെ ഗീതയ്ക്കും…

Read More
Click Here to Follow Us