വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ, അന്വേഷണ ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍.

അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കേസില്‍ ഷിലുമെ എജ്യുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്‌ ആര്‍ ജീവനക്കാരന്‍ ധര്‍മേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോണ്‍ഗ്രസിന്റെ കാലത്തും ബിജെപി ഭരിക്കുമ്പോഴും നല്‍കിയ അനുമതി വ്യത്യസ്തമായിരുന്നുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. തങ്ങള്‍ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ആണ് 2013ല്‍ വോട്ടര്‍മാരുടെ വിവരം ശേഖരിക്കാന്‍ ഷിലുമെക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപി സര്‍ക്കാരിന് കീഴിലുളള ബിബിഎംപി സ്വകാര്യ സ്ഥാപനമായ ഷിലുമെ എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങളടക്കം ശേഖരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. ബിഎല്‍ഓമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts