പൂനെ – ബെംഗളൂരു എക്സ്പ്രസ്സ്‌ ഹൈവേയിൽ 48 വാഹനങ്ങൾ അപകടത്തിൽ പെട്ടു

പൂനെ: പൂനെ – ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പൂനെയിലെ നവലെ പാലത്തിലാണ് സംഭവം.

48 വാഹനങ്ങളാണ് കൂട്ടിയിടിയിടിച്ച് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കുറഞ്ഞത് 30 പേർക്കെങ്കിലും പരിക്കേറ്റതായാണ് സൂചന. പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവർത്തനവുമായി സംഭവസ്ഥലത്ത് എത്തി.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശിൽ നിന്നുള്ള സത്താറയിൽ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts