സ്ഫോടന കേസിലെ പ്രതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു 

ബംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പരിക്കേറ്റ പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായതായി പോലീസ്. ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിയ ഷാരിക്കിന്റെ പെങ്ങൾ, ഇളയമ്മ ഇയാളെ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടർന്നാണ് ബന്ധുക്കളെ എത്തിച്ച് പോലീസ് തിരിച്ചറിയൽ നടത്തിയത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഐഎസ്എസ് ബന്ധത്തെ തുടർന്ന് ഷിമോഗ പോലീസ് സെപ്റ്റംബറിൽ ഇയാൾക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേർ ജയിലിലുണ്ട് .മൂവരും ചേർന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയിൽ പരീക്ഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു . പോലീസിനെ വെട്ടിച്ച് കടന്ന ഷാരീക്ക് മൈസൂരുവിൽ വ്യാജ പേരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു . കൊച്ചി , കോയമ്പത്തൂർ ഉൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഷാരിക്ക് പോയതായി പോലീസ് കണ്ടെത്തി . പോലീസ് സംഘം കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് പോയിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts