ബെംഗളൂരു: സിദ്ധാപുര ശിരാൽഗിയിൽ കോളജ് വിദ്യാർഥിനിയെ വിഷം കുടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സാഗർ സിറ്റിയിൽ ഗവ.വനിത കോളേജിലെ ബി.എസ്.സി വിദ്യാർഥിനി കെ.എം. ഭവ്യയാണ്(19) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം സുഹൃത്ത് ശിവമൊഗ്ഗയിലെ പി. പ്രദീപിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമ സൗഹൃദം ഉപയോഗിച്ച് പ്രദീപ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുന്നതായി ഭവ്യ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഫോൺ വിളിച്ചും ശല്യം ചെയ്തതായി പറയുന്നു. പ്രദീപ് സൃഷ്ടിച്ച മാനസിക പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ കൃഷ്ണമൂർത്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read MoreTag: police case
കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ചാമരാജ് നഗറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ മൈസൂരു- ഊട്ടി ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് ബേഗൂരിന് സമീപം ഹിരികര്‍ ഗേറ്റിലാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ മൈസൂരു സ്വദേശി മുസമ്മില്‍ അഹമ്മദാണ് (35) മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചയുടൻ കാര്‍ കത്തിയമര്‍ന്നു. മൈസൂരുവില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോയ കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ലോറിയിലുണ്ടായിരുന്നവര്‍ പുറത്തുചാടി. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായില്ല. അഗ്നി രക്ഷാ…
Read Moreനിർത്താതെ പോയ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു ;യുവതിയ്ക്ക് 5000 പിഴ
ബെംഗളൂരു: കൈകാണിച്ചിട്ടും ബസുകളൊന്നും നിർത്താത്തതിന് ദേഷ്യംപിടിച്ച് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് പൊട്ടിച്ച യുവതിക്ക് പിഴശിക്ഷ. കൊപ്പൽ ജില്ലയിലാണ് സംഭവം. അമ്പലത്തിൽ പോകാൻ ഇറങ്ങി ബസ് കാത്ത് നിന്ന് മടുത്ത ലക്ഷ്മി എന്ന സ്ത്രീയാണ് അറ്റകൈ പ്രയോഗം നടത്തിയത്. 5000 രൂപയാണ് ഇവർക്ക് പിഴ ശിക്ഷയായി ലഭിച്ചത്. കൊപ്പലിൽ നിന്ന് ഹൂഗ്ലിയിലേക്ക് ഹുലിഗെമ്മ ക്ഷേത്ര ദർശനത്തിന് പോകാനാണ് ലക്ഷ്മി വീട്ടിൽനിന്ന് ഇറങ്ങിയത്. ഒരുപാട് നേരം കാത്തു നിന്നിട്ടും ബസുകൾ ഒന്നും വന്നില്ലെന്നും, വന്ന ബസ് നിർത്തിയില്ലെന്നും ഇവർ പറയുന്നു. അങ്ങിനെയാണ് അടുത്തതായി വന്ന ബസിനുനേരേ കല്ലെടുത്ത്…
Read Moreഒപ്പം പോയില്ല, ലൈംഗിക തൊഴിലാളിയെ മൂന്നു പേർ ചേർന്ന് തല്ലിച്ചതച്ചു
ബെംഗളൂരു:പ്രായപൂർത്തിയാകാത്തവർക്കൊപ്പം പോകാൻ വിസമ്മതിച്ചതിന് 32 കാരിയായ ലൈംഗികത്തൊഴിലാളിയെ മൂന്ന് അജ്ഞാതർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിനുള്ളിലാണ് സംഭവം. ടി ദാസറഹള്ളി സ്വദേശിനിയായ യുവതിയാണ് എടിഎം കിയോസ്‌കിന് സമീപംവെച്ച് ആക്രമിച്ചത്. തന്നെ സമീപിച്ച യുവാക്കൾക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് മനസ്സിലായപ്പോൾ യുവതി അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് പ്രകോപനമായത്. പിന്നീട് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി മൂവർസംഘം വഴക്കിട്ടപ്പോൾ ടി ദാസറഹള്ളി സ്വദേശിനി യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് രാത്രി 10നും 1.10നും ഇടയിലുള്ള സമയത്ത് മരപ്പലക കൊണ്ട് യുവതിയെ ആക്രമിച്ചതെന്ന്…
Read Moreകടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…
Read Moreശാരീരിക ബന്ധത്തിന് തയ്യാറാകുന്നില്ല, ഭർത്താവിനെതിരെ പരാതിയുമായി യുവതി
ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകര്‍ത്തു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭര്‍ത്താവിനെതിരെ പരപ്പന അഗ്രഹാര പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭര്‍ത്താവ് ഇതിനകം തല്ലിത്തകര്‍ത്തു. ഭര്‍ത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തന്നോട്…
Read Moreപങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ
മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56 കാരനായ മനോജ് സാഹ്നിയാണ് പ്രതി. മുംബൈയിലെ മിറിൽ റോഡിലെ അപ്പാർട്ട്മെന്റിൽ ആണ് സംഭവം. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ്…
Read Moreവ്യാജ രേഖ ചമയ്ക്കൽ മാത്രമല്ല, വിദ്യയ്‌ക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു
കൊച്ചി: ഗസ്റ്റ് ലക്ഷ്‌ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്‌ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എസ്‌സി-എസ്ടി സെല്ലാണ് വിദ്യ അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്‌സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച…
Read Moreനഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹന ഫാത്തിമക്കെതിരെയുള്ള കേസ് റദ്ദാക്കി
കൊച്ചി :പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. പോക്സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ്…
Read Moreലഹരി കൈമാറുന്നതിനിടെ നൈജീരിയൻ സ്വദേശികൾ പിടിയിൽ
ബെംഗളൂരു: ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെ രണ്ടു നൈജീരിയ സ്വദേശികൾ അറസ്റ്റിൽ. കൊത്തന്നൂരിലെ വാടക റൂമിൽ നിന്നും മാരക ലഹരി വസ്തുക്കൾ കൈമാറുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്. ഇവരിൽ നിന്നും 200 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയ ആളുകളിലേക്ക് അന്വേഷണം വ്യാപിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൂഗിൾ പേ സംവിധാനം ആണ് ഇവർ ലഹരി കച്ചവടത്തിന്റെ പണമിടപാടിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മലയാളികൾ ഉൾപ്പെടെ നിരവധി പേരുകൾ…
Read More